home
Shri Datta Swami

Posted on: 11 Apr 2023

               

Malayalam »   English »  

കർമ്മഫലത്തിൻറെ ത്യാഗത്തിന് ദൈവം പ്രാധാന്യം നൽകി എന്നതിന് അങ്ങേയ്ക്കു തെളിവ് കാണിക്കാമോ?

[Translated by devotees]

[മിസ്. ത്രൈലോക്യ ചോദിച്ചു:- അദ്ധ്വാനത്തിന്റെ ഫലത്തിന്റെ(കർമ്മഫലത്തിൻറെ) ത്യാഗത്തിന് ദൈവം പ്രായോഗിക പ്രാധാന്യം നൽകിയിരുന്നു എന്നതിന് ഈ ആശയത്തെക്കുറിച്ചു് ഒരു പ്രായോഗിക തെളിവ് അങ്ങേയ്ക്കു കാണിക്കാമോ?

സ്വാമി മറുപടി പറഞ്ഞു:- സേവനവും (ശാരീരിക ഊർജ ത്യാഗം) (Sacrifice of physical energy)  ത്യാഗവും (കർമ്മഫലത്തിൻറെ ത്യാഗവും) (sacrifice of fruit of work) പ്രതീക്ഷിക്കുന്ന ഗൃഹസ്ഥരുടെ (householders) കാര്യത്തിൽ മാത്രമേ പ്രവൃത്തിയുടെ ഫലത്തിന്റെ പ്രായോഗിക ത്യാഗത്തിന്(practical sacrifice of fruit of work) യഥാർത്ഥ മൂല്യം നൽകൂ എന്ന് ദൈവം തെളിയിച്ച രണ്ട് ഉദാഹരണങ്ങൾ എനിക്ക് കാണിക്കാൻ കഴിയും:-

a)     ആയിരത്തിലധികം ഗോപികമാർ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് 12 ഗോപികമാർ മാത്രം ഗോലോകത്ത് എത്തിയത്? എല്ലാ ഗോപികമാരും ബ്രൂദാവനത്തിലെ(Brudavanam) നൃത്തത്തിൽ പങ്കെടുത്തു (ജീവിത പങ്കാളിയുമായുള്ള ബന്ധനം പരീക്ഷിക്കുക/ test for bond with lifepartner), എന്നാൽ, എല്ലാ ഗോപികമാരും ഗോലോകത്തേക്ക്(Goloka) പോയില്ല.

കുട്ടികളുമായുള്ള ബന്ധനവും(bond with children) ധനമോ വെണ്ണയുമായുള്ള ബന്ധനവും((bond with wealth)  ഈ സംയുക്ത പരീക്ഷയിൽ പാസായ 12 ഗോപികമാർക്ക് മാത്രമേ ഗോലോകത്തിൽ പോകാൻ കഴിയുമായിരുന്നുള്ളൂ. സമ്പത്തുമായുള്ള ബന്ധനത്തിനും കുട്ടികളുമായുള്ള ബന്ധനത്തിനുമുള്ള സംയുക്ത പരീക്ഷണം മാത്രമാണ് രക്ഷയുടെ അന്തിമ നിർണ്ണായക പരീക്ഷയെന്ന്(final deciding test for salvation) ഇത് വ്യക്തമായി തെളിയിക്കുന്നു.

b)      ഗോപികമാരെപ്പോലെ(Gopikas) സുദാമയും (Sudaama) ഒരു ഗൃഹസ്ഥനായിരുന്നു(householder). ജീവിതത്തിലെ ഓരോ മിനിറ്റിലും അദ്ദേഹം ശ്രീ കൃഷ്ണനെ ആരാധിച്ചു. അതെല്ലാം സൈദ്ധാന്തിക ഭക്തിയായിരുന്നു(theoretical devotion). ശ്രീ കൃഷ്ണൻ അത്തരം സൈദ്ധാന്തിക ഭക്തിയോട് പ്രതികരിച്ചില്ല, സുദാമയുടെ ദാരിദ്ര്യം ഇല്ലാതാക്കിയില്ല. സുദാമ മൂന്നുപിടി അവിൽ (parched rice) കൊണ്ടുവരുകയും ശ്രീ കൃഷ്ണൻ ആ ബലിവസ്തു (sacrificed material) ഭക്ഷിക്കുകയും ചെയ്തപ്പോൾ മാത്രമാണ് സുദാമയുടെ ദാരിദ്ര്യം നീക്കിയത്. ശ്രീ കൃഷ്ണൻ 2/3 ഭാഗം അവിൽ കഴിച്ചതിനാൽ, അവിടുന്ന് തന്റെ സമ്പത്തിന്റെ 2/3 ഭാഗം സുദാമയ്ക്ക് നൽകി. ഒരു ഗൃഹനാഥന്റെ പ്രായോഗിക ത്യാഗത്തിൽ ദൈവം ശരിക്കും പ്രസാദിച്ചിരിക്കുന്നുവെന്ന് ഈ പോയിന്റ് വ്യക്തമായി തെളിയിക്കുന്നു. ദൈവത്തിന്റെ കൃപ അവിലുയുമായി ബന്ധപ്പെട്ടതല്ലെങ്കിൽ, അവിടുന്ന് തന്റെ മുഴുവൻ സമ്പത്തും 2/3 ഭാഗം അവിലിനു നൽകണമായിരുന്നു.

ത്യാഗത്തിന്റെയും ദൈവകൃപയുടെ ദാനത്തിൻറെയും ഈ ആനുപാതികമായ കണക്കുകൂട്ടൽ, ദൈവത്തിന്റെ പ്രായോഗിക കൃപ ഭക്തന്റെ പ്രായോഗിക ത്യാഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വളരെ വ്യക്തമായി തെളിയിക്കുന്നു! ഇതിലൂടെ ദൈവം അത്യാഗ്രഹിയായ ഒരു കച്ചവടക്കാരനാണെന്ന് നിങ്ങൾ കരുതരുത്. ദൈവം ഒരു കച്ചവടക്കാരനല്ല. 3 പിടി അവിൽ ദാനം ചെയ്താൽ ഏതെങ്കിലും വ്യവസായി(businessman) തന്റെ സമ്പത്ത് മുഴുവൻ നൽകുമോ? ഇവിടെ പ്രധാന കാര്യം, ബിസിനസ്സിന്റെ ഒരു വിപണിയിലും, 3 പിടി അവിൽ അനന്തമായ സമ്പത്തായി കണക്കാക്കുന്നില്ല എന്നതാണ്. സുദാമാവിന്റെ പക്കൽ ഒരു തരി അവിൽ പോലും ഇല്ലാതിരുന്നതിനാൽ കടം വാങ്ങിയാൺ ഈ അവിൽ കൊണ്ടുവന്നത് അതിനാൽ ഈ ത്യാഗം 100% ത്യാഗമാണ് എന്നതാണ് ഇവിടെ പ്രധാന ആശയം. വീട്ടിൽ തിരിച്ചെത്തിയപ്പോൾ കടം തീർക്കേണ്ടതായിട്ടുണ്ട്.

ഈ ക്ലൈമാക്‌സ് പ്രശ്‌നമുണ്ടായിട്ടും, അവൻ മനസ്സിൽ പോലും ശ്രീ കൃഷ്ണനിൽ നിന്ന് ഒരു പൈസ പോലും ആഗ്രഹിച്ചില്ല!! നിങ്ങൾ അവിടുത്തെ സമീപിച്ച അതെ രീതിയിൽ തന്നെ നിങ്ങളുടെ ഭക്തിയോട് ദൈവം പ്രതികരിക്കുന്നു എന്നതാണ് ഇവിടെ യഥാർത്ഥ കാര്യം (യേ യഥാ മാം...-ഗീത/ Ye Yathā mām…-Gita). നിങ്ങളുടെ വഴി സൈദ്ധാന്തികമാണെങ്കിൽ(theoretical), അവിടുത്തെ പ്രതികരണ രീതിയും സൈദ്ധാന്തികമാണ്. നിങ്ങളുടെ വഴി പ്രായോഗികമാണെങ്കിൽ, അവിടുത്തെ പ്രതികരണ രീതിയും പ്രായോഗികമാണ്. ബിസിനസ്സിൽ, വിനിമയത്തിന്റെ അളവ് തുല്യതയാണ് അടിസ്ഥാനം, അതായത് നിങ്ങൾ 10/- രൂപ നൽകിയാൽ, 10/- രൂപയ്ക്ക് മാത്രം അർഹമായ ഇനം നിങ്ങൾക്ക് ലഭിക്കും. പക്ഷേ, ഇവിടെ കൈമാറ്റം ത്യാഗത്തിന്റെ ശതമാനത്തിന്റെ തുല്യതയെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങൾ ഒരു യാചകനായിരിക്കുകയും ഒരു രൂപ ബലിയർപ്പിക്കുകയും ചെയ്താൽ നിങ്ങൾക്ക് അനന്തമായ സമ്പത്ത് തിരികെ ലഭിക്കും.

നിങ്ങൾ ഒരു പണക്കാരനാണെങ്കിൽ ഒരു ലക്ഷം രൂപ ബലിയർപ്പിച്ചാൽ നിങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ മാത്രമേ തിരികെ ലഭിക്കൂ. ഇത് ത്യാഗത്തിന്റെ അളവല്ല, മറിച്ച്, നിങ്ങളുടെ മൊത്തം കൈവശമുള്ള സമ്പത്തിൽ ബലിയർപ്പിച്ച വിഹിതത്തിന്റെ ശതമാനമാണ്. അതിനാൽ, ദൈവത്തിന്റെ കാര്യത്തിൽ ബിസിനസ്സിന്റെ ഒരു സൂചനയും ഇല്ല, നിങ്ങളുടെ സൈദ്ധാന്തിക സ്നേഹത്തിന്റെ പ്രായോഗിക തെളിവ് മാത്രമേയുള്ളൂ. സുദാമാ ഒരു ധനികനാണെന്നും അതേ 3 പിടി അവിൽ ശ്രീ കൃഷ്ണനു കൊണ്ടുവന്നുവെന്നും കരുതുക. അപ്പോൾ, ശ്രീ കൃഷ്ണൻ സുദാമാവിന് മൂന്ന് രൂപ നൽകും, അത് ബലിയർപ്പിച്ച അവിലിന്റെ കൃത്യമായ ന്യായമായ വിലയാണ്!

 
 whatsnewContactSearch